Uzhavoor News

ഉഴവൂരിൽ സിവിൽ സ്റ്റേഷൻ വികസനയോഗം ചേർന്നു

ഉഴവൂർ : ദീർഘകാലമായി ഉഴവൂരിന്റെ ജനകീയ ആവശ്യമായി ചർച്ച ചെയ്യപ്പെടുന്ന ഉഴവൂർ ഗ്രാമപഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും ആവശ്യമായ തുടർ നടപടികൾ തീരുമാനിക്കുന്നതിനും വേണ്ടിയുള്ള വികസനയോഗം ഇന്നലെ പദ്ധതി അനുവദിച്ച് നൽകിയ അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ, ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ രാവിലെ 11.30ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്നു.

ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് 25 ഏക്കർ സ്ഥലം കണ്ടെത്തിയതിലൂടെയാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം യാഥാർത്ഥ്യമാക്കുന്നതിന് ഉഴവൂർ ടൗണിൽ അവസരമൊരുങ്ങിയിരിക്കുന്നത്.

2016 ൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ യുടെ ശ്രമഫലമായി സിവിൽ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് വേണ്ടി 4കോടി രൂപയാണ് ബഡ്ജറ്റ് ൽ അനുവദിച്ചിട്ടുള്ളത്. ഈ ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് നടപടി സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ, പി ഡബ്ലൂ ഡി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എല്ലാവരും ചേർന്നു സ്ഥലം സന്ദർശിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.

ആവശ്യമായ പാർക്കിംഗ് സൗകര്യം ഉറപ്പാക്കണം എന്നും,5 നില കെട്ടിടത്തിനുള്ള ഫൌണ്ടേഷൻ ഇടണം എന്നും ഫണ്ട്‌ ലഭ്യതക്കനുസരിച്ചു നിർമ്മാണം ആരംഭിക്കണം എന്നും, പരമാവധി സർക്കാർ സ്ഥാപനങ്ങൾ സിവിൽ സ്റ്റേഷൻ ൽ പ്രവർത്തിക്കാൻ അവസരം ഒരുക്കണം എന്നും, പഞ്ചായത്തിന്റെ ഉടമസ്തതയിൽ ഒരു നില പൂർണ്ണമായും പഞ്ചയത്തിന് പ്രവർത്തിക്കാൻ സാധിക്കും വിധം എഗ്രിമെന്റ് തയ്യാറാക്കണം എന്നും യോഗം അഭിപ്രായപെട്ടു.

സ്ഥലം ലഭ്യമാക്കിയ പഞ്ചായത്ത് കമ്മിറ്റിയെ അഭിനന്ദിക്കുന്നതായും എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നും എം എൽ എ അഭിപ്രായപെട്ടു.ഉടനടി മണ്ണ് പരിശോധന നടത്തി നിർമ്മാണപ്രവർത്തികൾ ആരംഭിക്കാൻ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ,വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള,സ്ഥിരസമിതി അധ്യക്ഷൻ മാരായ തങ്കച്ചൻ കെ എം, ന്യൂജന്റ് ജോസഫ്, അഞ്ചു പി ബെന്നി, മെമ്പര്മാരായ സിറിയക് കല്ലട, ജസീന്ത പൈലി, സുരേഷ് വി ടി, ബിനു ജോസ്,മേരി സജി, ബിൻസി അനിൽ, റിനി വിൽ‌സൺ, ശ്രീനി തങ്കപ്പൻ, സെക്രട്ടറി സുനിൽ എസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ആയി സജി ചിരട്ടോലിക്കൽ,പ്രകാശ് വടക്കേൽ,ജോസ് തൊട്ടിയിൽ, സൈമൺ ഒറ്റത്തങ്ങാടിയിൽ, വിനോദ് പുളിക്കനിരപ്പെൽ, ജോയി അഞ്ചാതടം,സ്റ്റീഫൻ ആനാലിൽ, ഷെറി മാത്യു, രഘു പാറയിൽ അബ്രഹാം സിറിയക് പി ഡബ്ലൂ ഡി യിൽ നിന്നും സ്റ്റേമഴ്സൺ, സനീഷ് പി എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.