ഉഴവൂർ പഞ്ചായത്തിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കന്നുകാലികൾക്കുള്ള സൗജന്യ കുളമ്പുരോഗം പ്രതിരോധ കുത്തിവെപ്പ് മൃഗാശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
പ്രതിരോധകുത്തിവെപ്പു യെന്ജം ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി അഞ്ചു പി ബെന്നി, വെറ്റിനറി ഡോക്ടർ ശ്രീ ശ്രീനാഥ്, മൃഗാശുപത്രി ജീവനക്കാർ എന്നിവർ പാലക്കാട്ടുകുന്നേൽ പ്രഹ്ലാദൻ ന്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിൽ എല്ലാവരും സഹകരിക്കണം എന്ന് ആവശ്യപ്പെട്ട പ്രസിഡന്റ് മൃഗാശുപത്രി ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19