ഉഴവൂര്‍: കുറിച്ചിത്താനത്തിന് സമീപം ചെത്തിമറ്റത്ത് ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ലേബര്‍ ഇന്ധ്യയിലെ ജീവനക്കാരനായ എറണാകുളം സ്വദേശി മുളവൂര്‍ കൂരുവേലില്‍ റോബിന് കെ ജോര്‍ജ് ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് വരുന്നവഴി റോബിന് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയ്യന്ത്രണം വിട്ട് പാലാ കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിനടിയില്‍ പെടുകയായിരുന്നു.
Advertisements
അപകട സമയത്ത് ശക്തമായി മഴ പെയ്തിരുന്നു. ബസ്സിന്റെ ടയര്‍ ശരീരത്തിലൂടെ കയറി. ടയറിന്റെ അടിയില്‍ പെട്ട നിലയിലായിരുന്നു തല. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. മരങ്ങാട്ടുപള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.