വൈകിട്ട് 4 മണിക്കുള്ള ഈരാറ്റുപേട്ട-തൊടുപുഴ ബിയോണ ബസില്‍ ശനിയാഴ്ച യാത്ര ചെയ്തവരുടെ ശ്രദ്ധയ്ക്ക്!

ഈരാറ്റുപേട്ട: ജൂലൈ 25, ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഈരാറ്റുപേട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും തൊടുപുഴക്ക് പോയ ബിയോണ ബസ്സില്‍ യാത്ര ചെയ്തവര്‍ എത്രയും വേഗം ഉടന്‍ തന്നെ ഇടമറുക് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മേലുകാവ് പോലീസ് സ്റ്റേഷന്‍, മേലുകാവ് പഞ്ചായത്ത് അധികാരികള്‍, മെമ്പര്‍മാര്‍, കടനാട് പഞ്ചായത്ത് അധികാരികള്‍ എന്നിവരുമായി ബന്ധപ്പെടുക.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി ഈ ബസില്‍ യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ സമയത്ത് യാത്ര ചെയ്തവര്‍ എത്രയും വേഗം ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

ബന്ധപ്പെടേണ്ട നമ്പര്‍

കോശി (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍) – 9447194964

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: