ആളുകളെ ആശങ്കയിലാഴ്ത്തിയ ആകാശത്തെ അജ്ഞാത വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലും പാലായിലും പരിസര പ്രദേശങ്ങളിലും പരിഭ്രാന്തി പരത്തി ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്തി.

നാളെ ഈരാറ്റുപേട്ടയില്‍ ഉദ്ഘാടനം ചെയ്യുന്ന വിന്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് സിസ്റ്റത്തില്‍ നിന്നുള്ള പ്രകാശവലയമാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയത്.

Advertisements

ഇന്നു വൈകുന്നേരം 7 മണിയോടെയാണ് പ്രകാശവളയം ആകാശത്ത് കറങ്ങുന്നതായി ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ക്രിസ്മസ് അലങ്കാരത്തിന് ഉപയോഗിക്കുന്ന ചൈനീസ് റോളിംഗ് ബള്‍ബിനു സമാനമായി വട്ടംകറങ്ങുന്ന രീതിയിലാണ് ആകാശത്ത് വെട്ടം പരന്നു നടക്കുന്നത്. വട്ടത്തില്‍ കറങ്ങുന്ന ഇത് പല ടോര്‍ച്ചുകളില്‍ നിന്നെന്ന പോലെയാണ് കാണപ്പെടുന്നത്.

രാത്രി ഏഴു മണിയോടെ ആകാശത്തു കാണപ്പെട്ട ഈ പ്രതിഭാസം ഇപ്പോഴും തുടരുകയാണ്. ഈരാറ്റുപേട്ടയക്കു പുറമെ പാലാ, കാഞ്ഞിരപ്പള്ളി, രാമപുരം തുടങ്ങിയ മേഖലകളിലും വെളിച്ചം ദൃശ്യമായിരുന്നു.

You May Also Like

Leave a Reply