കൂട്ടായ പ്രവർത്തനം ഇടതുമുന്നണിക്കു ഗുണം ചെയ്തു: മാണി സി കാപ്പൻ

പാലാ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കൂട്ടായ പ്രവർത്തനമാണ് ഇടതുമുന്നണിയുടെ വിജയത്തിന് അടിസ്ഥാനമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കു ഈ തിരഞ്ഞെടുപ്പിൽ ജനം അംഗീകാരം നൽകിയിരിക്കുകയാണ്.

ഒട്ടേറെ കാര്യങ്ങൾ സർക്കാർ കഴിഞ്ഞ നാലരവർഷം കൊണ്ടു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളമൊട്ടാകെ ഉണ്ടായ വിജയം ഇതാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പാലായിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. പുതിയ പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇത് വോട്ടിംഗിൽ പ്രതിഫലിച്ചു.

Advertisements

പാലാ നിയോജകമണ്ഡലത്തിൽ ഇടതുമുന്നണിയിൽ വേണത്ര പരിഗണന എൻ സി പി ക്കു ലഭിച്ചിട്ടില്ലെന്ന പരാതി ഉണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു. വിഷയം മുന്നണി നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തും.

പാലാ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച എല്ലാ ജനപ്രതിനിധികളെയും മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു. ജനാധിപത്യത്തിനു ശക്തി പകരാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാവർക്കും അദ്ദേഹം അനുമോദനം അറിയിച്ചു. നാടിൻ്റെ വികസനത്തിനായി കൂട്ടായ പ്രവർത്തനങ്ങൾക്കു തുടർന്നും എല്ലാവരും പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

You May Also Like

Leave a Reply