പാലാ: പാലാ മുത്തോലിക്കടവില്‍ ഇന്നു രാവിലെ കണ്ടെത്തിയ അജ്ഞാത മൃതദേഹം ആരുടേതെന്നു തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മൃതദേഹം ആരുടേതെന്നതിനെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും പാലാ പോലീസ് അറിയിച്ചു.
ഇന്നു രാവിലെയാണ് പാലാ മീനച്ചിലാറ്റില്‍ മുത്തോലിക്കടവു ഭാഗത്തായി അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം
Advertisements