പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുളള 47 മത് ഓൾ കേരളാ അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം സെമിയിൽ പ്രവേശിച്ചു.

ഇന്നലെ നടന്ന മത്സരങ്ങളിൽ എറണാകുളം പാലക്കാടിനെ (2-1) യും വയനാടിനെ (2-0) യും തോൽപ്പിച്ചാണ് സെമിയിൽ കടന്നത്. പാലക്കാട്, വയനാട്, കാസർകോഡ് എന്നീ ടീമുകൾ മത്സരത്തിൽ നിന്നും പുറത്തായി. ഇന്ന് മത്സരമില്ല.
എ,ബി,സി,ഡി പൂളുകളിലായി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ നിന്നുമാണ് സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത്.

പാലാ സ്പോർട്ട്സ് അക്കാദമിയും ജി വി രാജ ഫുട്ബോൾ അക്കാദമിയും സംയുക്തമായിട്ടാണ് ചാമ്പ്യൻ ഷിപ്പിന് ആതിഥ്യമരുളുന്നത്. ചാമ്പ്യൻഷിപ്പ് 17 ന് സമാപിക്കും.