കോട്ടയം:വിവാദങ്ങള്‍ക്കിടെ തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം .ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്.
ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്‍റു കുര്യൻ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്‍റ്.പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോർഡിൽ വിഡി സതീശന്‍റെ ചിത്രം ഒഴിവാക്കി.ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം.
തരൂരിന് വേദി ഒരുക്കുന്നതിൽ എ ഗ്രൂപ്പിൽ ഭിന്നതയുണ്ട്.എന്നാല്‍ പരിപാടിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വതതിന്‍റെ തീരുമാനം.