ആശ്വാസവാര്‍ത്ത: യുകെയില്‍ നിന്നെത്തിയവര്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് അല്ലെന്നു വിദഗ്ധ പരിശോധനാ ഫലം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും കേരളത്തിന് ആശ്വാസമായി യുകെയില്‍ നിന്നെത്തിയവരുടെ വിദഗ്ധ പരിശോധന ഫലം.

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

Advertisements

അതില്‍ 11 പേരുടെ ഫലമാണ് വന്നത്. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.

You May Also Like

Leave a Reply