പാലാ: നാടിൻ്റെ പുരോഗതിയ്ക്ക് ചെറുകിട വ്യവസായങ്ങൾ അനിവാര്യമാണെന്നും ഇവയെ പ്രോൽസാഹിപ്പിക്കണമെന്നും മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ആരംഭിച്ച പ്രദർശന വിപണനവില്പന മേള ഉജ്ജീവനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.

നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. എം വി ലൗലി, അജിമോൻ കെ ആർ, സിനോ ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു. മേള 20 നു സമാപിക്കും.

