Erattupetta News

അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ യു.ജി.സി. അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചു

അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ യു.ജി.സി. അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചു. കോഴ്സുകൾ ആരംഭിക്കുന്നതിൻ്റെ ഔദ്യോഗിക ഉത്ഘാടനകർമ്മം കോട്ടയം കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറും, നാട്ടകം ഗവൺമെൻറ് കോളേജ് പ്രിൻസിപ്പലുമായ ഡോ. പ്രഗാഷ് ആർ. ഓൺലൈനിലൂടെ നിർവഹിച്ചു.

നിലവിലെ സാഹചര്യത്തിൽ ഒരു ബിരുദ കോഴ്സ് പഠിച്ചത് കൊണ്ടു മാത്രം ജോലി നേടാനാവില്ലെന്നും പഠനത്തോടൊപ്പം ഏതെങ്കിലും തൊഴിലധിഷ്ഠിത കോഴ്സ് പഠിച്ചിരിക്കുന്നത് വേഗത്തിൽ ജോലി നേടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, ശ്രി. ജോബിൻ സ്കറിയ, ശ്രി. ബിനോയ് സി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.

കോളജിൽ നിലവിൽ രണ്ട് സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ് യു.ജി.സി. അംഗീകാരം ലഭിച്ചിരിക്കുന്നത്.

കേന്ദ്ര നൈപുണ്യ വികാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (NSQF) ഏജൻസിയാണ് സർട്ടിഫൈഡ് ജി.എസ്.റ്റി പ്രാക്ടീഷണർ, സർട്ടിഫൈഡ് സെക്കൻഡറി മാർക്കറ്റ് അനലിസ്റ്റ് എന്നി കോഴ്സുകൾക്ക് സർട്ടിഫിക്കേഷൻ സാധ്യമാക്കുന്നത്.

Leave a Reply

Your email address will not be published.