വൈക്കം : കഴിഞ്ഞ ഏഴുവർഷമായി കേരളം ഭരിച്ചു മുടിച്ചു കൊണ്ടിരിക്കുന്ന പിണറായി സർക്കാരിന്റെ ദുർഭരണം അവസാനിപ്പിച്ചില്ലെങ്കിൽ കേരളം മറ്റൊരു പശ്ചിമബംഗാളായി മാറുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. വിലക്കയറ്റത്തിന്റെയും , അഴിമതിയുടെയും കാര്യത്തിൽ കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നതെന്ന് സജി കുറ്റപ്പെടുത്തി.
കാർഷിക വിളകളുടെ വില തകർച്ച മൂലം കേരളത്തിലെ കൃഷിക്കാരൻ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴും സംസ്ഥാന സർക്കാർ കൃഷിക്കാർക്ക് വേണ്ടി ചെറുവിരൽ പോലും അനക്കുന്നില്ലെന്നും അദ്ധേഹം പറഞ്ഞു.

യുഡിഎഫ് വൈക്കം ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പദയായുടെ സമാപന സമ്മേളനം വൈക്കം ബോട്ട് ജെട്ടി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് വൈക്കം ടൗൺ മണ്ഡലം കൺവീനർ സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നേതാക്കളായ മോഹൻ.ഡി.ബാബു, പി.ഡി.ഉണ്ണീ, അഡ്വ.എ.സനീഷ്കുമാർ, പി.എൻ.ബാബു, ജയ് ജോൺ പേരയിൽ, ജോണി വളവത്ത്, എം.അബു, എം.ടി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.