ഈരാറ്റുപേട്ട നഗരസഭാ ഭരണം യുഡിഎഫിന്: ചെയര്‍പേഴ്‌സണായി സുഹുറ അബ്ദുല്‍ ഖാദറും വൈസ് ചെയര്‍മാനായി മുഹമ്മദ് ഇല്ല്യാസും

ഈരാറ്റുപേട്ട: നഗരസഭ ചെയര്‍പേഴ്സണ്‍ ആയി യുഡിഎഫിലെ സുഹറ അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗിന്റെ പ്രതിനിധിയാണ്സുഹ്‌റ. 14 വോട്ട് സുഹറ അബ്ദുല്‍ഖാദറിന് ലഭിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ റിസ്വാന സവാദിന് 8 വോട്ടുകളും ലഭിച്ചു. എല്‍ഡിഎഫിന് 9 അംഗങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഒരു വോട്ട് അസാധുവായി മാറി. അഞ്ചു വോട്ട് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി നസീറ സുബൈറിനും ലഭിച്ചു.

Advertisements

ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച സുഹുറ അബ്ദുല്‍ ഖാദര്‍ ചെയര്‍മാനായി തിരഞ്ഞടുക്കപ്പെട്ടു. സുഹുറ അബ്ദുല്‍ ഖാദര്‍ റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.

ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞടുപ്പില്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. മുഹമ്മദ് ഇല്ല്യാസ് വിജയിച്ചു. മുഹമ്മദ് ഇല്ല്യാസിന് 14 വോട്ടുകളും സിപിഎം-ലെ പിആര്‍ ഫൈസലിന് 9 വോട്ടും എസ്.ഡി.പി.ഐയിലെ പി.ഇ.അന്‍സാരിക്ക് 5 വോട്ടുകളും ലഭിച്ചു.

എന്നാല്‍ മുഹമ്മദ് ഇല്ല്യാസിന് 14 വോട്ടുകളും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാം കൂടി 14 വോട്ടുകള്‍ ലഭിച്ചതുകൊണ്ട് ഏറ്റവും കുറഞ്ഞ വോട്ടുകള്‍ ലഭിച്ച അന്‍സരിയെ ഒഴിവാക്കി കൊണ്ട് രണ്ടാമത് വോട്ടെടുപ്പ് നടത്തി.

അതില്‍ മുഹമ്മദ് ഇല്ല്യാസിന് 14 വോട്ടുകളും പിആര്‍ ഫൈസലിന് 9 വോട്ടുകളും ലഭിച്ചു. എസ്.ഡി.പി.ഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച അഡ്വ മുഹമ്മദ് ഇല്ല്യാസ് വൈസ് ചെയര്‍മാനായി തിരഞ്ഞടുക്കപ്പെട്ടു.

സുഹുറ അബ്ദുല്‍ ഖാദര്‍ (47) ബിരുദധാരിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ്. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍. മക്കള്‍ സുനീര്‍ ഖാദര്‍, മാഹിന്‍ ഖാദര്‍, സുമിയ ഖാദര്‍. മുഹമ്മദ് ഇല്ല്യാസ് (55) നിയമ ബിരുദധാരിയാണ്. പൂഞ്ഞാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.

You May Also Like

Leave a Reply