Thalappalam News

കെട്ടിടനികുതി വർദ്ധനവിനെതിരെ യുഡിഎഫ് തലപ്പലം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

തലപ്പലം: കെട്ടിട നികുതിയും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പെര്മിറ്റി ഫീസും അന്യായമായി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നികുതികൊള്ള പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി ഫ് തലപ്പലം മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യു ഡി എഫ് ചെയർമാൻ സജി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ ശ്രീ സജി മഞ്ഞക്കടവിൽ ഉദ്ഘാടനം നിർവഹിച്ചു.

കൺവീനർ ജിമ്മി വാഴംപ്ലാക്കൽ, ആർ പ്രേംജി, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ ശ്രീകല, ടി എം തോമസ് താളനാനി, സി എസ് ജോസഫ്, എം റ്റി തോമസ് ചൈത്രം ശ്രീകുമാർ, പഞ്ചായത്ത്‌ മെമ്പർമാരായ കൊച്ചുറാണി, ജെയ്സൺ, എൽ സി ജോസഫ്, സ്റ്റെല്ലാ ജോയി, ജോമി മാത്യു, ആനന്ദ് ജോസഫ്, കെ എം സോമൻ, ഇന്ദിരാ രാധാകൃഷ്ണൻ, ഡിജു സെബാസ്റ്റ്യൻ, റോജിൻ തോമസ്, സോമൻ നന്തികാട്ട്, എസ് ജി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.