പാലായില്‍ ജോസ് വിഭാഗം ജനഹിതത്തെ പരിഹസിക്കുന്നു: യു ഡി എഫ്

പാലാ: പാലായിലെ യു ഡി എഫ് വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തി. ജനവിധിയെപോലും പരിഹസിക്കുകയാണ് ജോസ് വിഭാഗം.

ജനവിധി അംഗീകരിക്കാന്‍ കൂട്ടാക്കാത്തതാണ് വോട്ടുകച്ചവട ആരോപണത്തിന് പിന്നില്‍. പാലായിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എതിരായിരുന്നു ജനവികാരം. ജനാധിപത്യത്തില്‍ ജനവികാരം ഉള്‍ക്കൊള്ളുകയാണ് മാന്യതയെന്നും കമ്മിറ്റി പറഞ്ഞു.

Advertisements

ഏറ്റുമാനൂരില്‍ 27,540തില്‍ നിന്നും 13,746 ഉം പൂഞ്ഞാറില്‍ 19966 ല്‍ നിന്നും 2965 ഉം ചങ്ങനാശ്ശേരിയില്‍ 21,455 ല്‍ നിന്നും 14, 491 ആയി ബി ജെ പി വോട്ടു വിഹിതത്തില്‍ കുറവ് വന്നിട്ടുണ്ട്. അത് വോട്ടുകച്ചവടത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം.

മറ്റു മണ്ഡലങ്ങളില്‍ വോട്ടുകച്ചവടം നടത്തിയിട്ട് പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലത്തില്‍ വോട്ടുകച്ചവടം നടത്തിയിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വാസയോഗ്യമല്ല. ബി ജെ പി ഭരിക്കുന്ന മുത്തോലിയില്‍ മാത്രമാണ് ജോസ് കെ മാണിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്.

ജോസ് വിഭാഗം മത്സരിച്ചു വിജയിച്ച മണ്ഡലങ്ങളില്‍ ബി ജെ പി ക്കു വോട്ടു കുറഞ്ഞതും മുത്തോലിയില്‍ മാത്രം ജോസ് കെ മാണി ഭൂരിപക്ഷം നേടിയതും ചേര്‍ത്തുവായിച്ചാല്‍ ചിത്രം വ്യക്തമാകും.

പാലായുടെ വികസനം തടസ്സപ്പെടുത്തുന്നത് ആരാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. എം പി സ്ഥാനങ്ങള്‍ വലിച്ചെറിഞ്ഞു സ്വന്തം താത്പര്യ സംരക്ഷണത്തിനായി രംഗത്തിറങ്ങിയത് പാലാക്കാരില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.

യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെ വിജയിപ്പിച്ച പാലാക്കാര്‍ക്കു യു ഡി എഫ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ജനവികാരം ഉള്‍കൊണ്ട് യു ഡി എഫ് പ്രവര്‍ത്തിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി. പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.

മുന്‍ എം പി ജോയി എബ്രാഹം, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ജോര്‍ജ് പുളിങ്കാട്, അനസ് കണ്ടത്തില്‍, ആര്‍ പ്രേംജി, ജോയി സ്‌കറിയ, അഡ്വ ബിജു പുന്നത്താനം, മൈക്കിള്‍ പുല്ലുമാക്കല്‍, കുര്യാക്കോസ് പടവന്‍, സി ടി രാജന്‍, ആര്‍ സജീവ്, ജോസ് പാറേക്കാട്ട്, രാജന്‍ കൊല്ലംപറമ്പില്‍, എ കെ ചന്ദ്രമോഹന്‍, തോമസ് ഉഴുന്നാലില്‍, ബിജോയി എബ്രാഹം, തോമസ് ആര്‍ വി ജോസ്, ജോഷി പുതുമന, എം പി കൃഷ്ണന്‍നായര്‍, മോളി പീറ്റര്‍, മത്തച്ചന്‍ പുതിയിടത്തുചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply