General News

മുത്തോലി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ യു.ഡി.എഫ് ധർണ്ണ നടത്തി

മുത്തോലി: ജനങ്ങളെ കൊള്ളയടിക്കാൻ ഗവേഷണം നടത്തി വിജയകരമായി നടപ്പാക്കുന്ന ഇടതു സർക്കാർ നാടിന് ശാപമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ പറഞ്ഞു. യു.ഡി.എഫ് ആഹ്വാനം ചെയ്ത ധർണ്ണ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് താങ്ങാനാവാത്ത കെട്ടിട നികുതിയും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്നു ജോസ് മോൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ രാജു കോനാട്ട് അദ്ധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, കൺവീനർ സജി ഓലിക്കര, അഡ്വ. അനിൽ മാധവ പള്ളി, തങ്കച്ചൻ മണ്ണൂശ്ശേരി ,പഞ്ചായത്ത് മെമ്പർ ആര്യ സബിൻ, ബിബിൻ രാജ്, റെജി തലക്കുളം, ഹരിദാസ് അടമത്തറ, കെ.സി മാത്യു കേളപ്പനാൽ, സുധൻ കിഴക്കേപറമ്പിൽ , ജോയി കുന്നപ്പള്ളി, ബേബി ചേന്നാട്ട്, സോജൻ വാരപ്പറമ്പിൽ ,ജോസ് പെരുവേലിൽ, ഫിലിപ്പ് ഓടക്കൽ, സോജി തലക്കുളം , ഷൈജു പരമല, ജോർജ് ചേന്നാട്ട്, റോമി ഞാറ്റുകാലക്കുനേൽ, സണ്ണി പൂത്തോട്ടാൽ, മാത്യു പന്തലാനി, കുര്യാക്കോസ് മണി ക്കൊമ്പിൽ , ടോമി ഓലിക്കര, ജോഷിബ പുളിയനാൽ , സോജൻ തലക്കുളം, തോമാച്ചൻ പന്തലാനി, മെൽബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.