Tuesday, July 27, 2021
HomePoliticsഅതിവേഗ റെയില്‍പാത യുഡിഎഫ് സബ് കമ്മറ്റി കോട്ടയത്ത്

അതിവേഗ റെയില്‍പാത യുഡിഎഫ് സബ് കമ്മറ്റി കോട്ടയത്ത്

കോട്ടയം: തിരുവനന്തപുരം- കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകളും ആക്ഷേപങ്ങളും ഗൗരവതരമാണ്.

പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കല്‍, അതു എത്ര പേരെയാണ് പ്രതികൂലമായി ബാധിക്കുക, തൃപ്തികരമായ പുനരധിവാസം, ന്യായമായ നഷ്ടപരിഹാരം, എന്നിവയെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനവും പരിശോധനയും നടന്നതായി കാണുന്നില്ല.

ഇതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരെ കേള്‍ക്കുന്നതിനും ഔദ്യോഗിക സംവിധാനങ്ങള്‍ ശ്രമിച്ചിട്ടില്ല.

പദ്ധതിയുടെ സാമ്പത്തികമായ ലാഭക്ഷമത, പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം എന്നിവയേക്കുറിച്ചും നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് എന്ന് യു.ഡി.എഫ് സബ് കമ്മിറ്റി യോഗം വിലയിരുത്തി.

ജനങ്ങളുടെ ആശങ്കകളും , പരാതികളും പരിഹരിച്ചശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ പാടുള്ളൂ എന്നതാണ് യു ഡി എഫ് സബ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

ഇതിനായി ജനങ്ങളില്‍നിന്ന് പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി യു ഡി എഫ് സബ് കമ്മിറ്റി കോട്ടയത്ത് ജൂലൈ 24 ശനിയാഴ്ച്ച രാവിലെ 10ന് കോട്ടയം പ്രസ് ക്ലബില്‍ യോഗം ചേരുന്നതിനു തീരുമാനിച്ചിട്ടുണ്ട്.

യുഡിഎഫ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. എം.കെ. മുനീര്‍ കമ്മിറ്റി അംഗങ്ങളായ മുന്‍ മന്ത്രി കെ.സി ജോസഫ്, സി.പി ജോണ്‍, വി.ടി. ബല്‍റാം, ജി ദേവരാജന്‍, ജോണ്‍ ജോണ്‍ എന്നിവര്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിക്കും.

ജില്ലയില്‍ നിന്നുള്ള യുഡിഎഫ് എംഎല്‍എമാരും, നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നതാണ്.

പ്രസ്തുത റെയില്‍ പദ്ധതിയുമായാബന്ധപ്പെട്ടുള്ള, നിര്‍ദ്ധേശങ്ങളും പരാതികളും ഉള്ള പദ്ധതി പ്രധേശവാസികള്‍ യുഡിഎഫ് സബ് കമ്മറ്റിക്കുമുന്നില്‍ സമര്‍പ്പിക്കണം എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments