കോട്ടയം: സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സഹകരണ സ്ഥാപനങ്ങളിലും, സർക്കാർ ആശുപത്രികളിലും പൊതുമേഖല സ്ഥാപനങ്ങളിലും LDF സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പിൻവാതിൽ അനധികൃത നിയമവിരുദ്ധ നിയമനങ്ങൾ നിർത്തിവയ്ക്കണമെന്ന്ആവശ്യപ്പെട്ടും, മുടങ്ങിക്കിടക്കുന്ന ലൈഫ് മിഷൻ പദ്ധതിക്കായി (സ്വന്തമായി വീടില്ലാത്തവർക്ക് വീട് നിർമ്മിക്കാൻ) സർക്കാർ നൽകേണ്ട വിഹിതം നൽകി പദ്ധതി പുന:രാരംഭിക്കണം എന്നും ആവശ്യപ്പെട്ട് ഡിസംബർ എട്ടാം തീയതി 10 AM മുതൽ 1PM വരെ യു ഡി എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തപ്പെടുകയാണ്.

മുൻ മന്ത്രിയും കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.സി.ജോസഫ് ധർണ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.

യു ഡി എഫ് സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ സമരത്തിൽ പങ്കാളികളാകുമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും,യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസും,യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിലും പത്രസമ്മേളനത്തിൽ അറിയിച്ചു.