General News

ദുർഭരണത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ സർക്കാർ ഗവർണറുമായി ഏറ്റുമുട്ടുന്നു: സജി മഞ്ഞക്കടമ്പിൽ

നെടുങ്കുന്നം: കേരളം ഭരിക്കുന്ന ഇടതു സർക്കാരിന്റെ കീഴിൽ നടക്കുന്ന അഴിമതിയും, സ്വജനപക്ഷപാതവും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലയിവും, സ്വപ്ന സുരേഷ് സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ച പീഡന ആരോപണങ്ങളും ഇവയിൽനിന്നും ശ്രാദ്ധ തിരിച്ചു വിടാനുമാണ് സർക്കാർ ഗവർണറുമായി ഏറ്റുമുട്ടൽ നടത്തുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞ ക്കടമ്പിൽ ആരോപിച്ചു.

നവംബർ 7 ന് കോട്ടയത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കുന്ന യുഡിഎഫ് സമരപ്രഖ്യാപന കൺവെൻഷന് മുന്നോടിയായി സംഘടിപ്പിച്ച യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കോട്ടയത്ത് നടക്കുന്ന കൺവൻഷനിൽ 1000 പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. കേരളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് സി വി തോമസ്കുട്ടി അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു മുഖ്യ പ്രസംഗം നടത്തി , ജോപായിക്കാട്, അഡ്വ: അഭിലാഷ്,പി.എം സലിം, വി ജെ.ലാലി, തോമസ്കല്ലാടൻ, അജിത്ത് മുതിരമല, റോണി കെ.ബേബി,ജി ഗോപകുമാർ , ഷെർളി തര്യൻ, പി പി ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.