പൂഞ്ഞാറില്‍ വിജയപ്രതീക്ഷയില്‍ യുഡിഎഫ്

പൂഞ്ഞാര്‍: പൂഞ്ഞാര്‍ ഡിവിഷന്‍ തിരിച്ചുപിടിക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. 2015ലെ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായേറ്റ തോല്‍വിക്കു മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ് ക്യാമ്പ്.

അഡ്വ. വിജെ ജോസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഏറെ ജനസമ്മതനും പൊതുപ്രവര്‍ത്തന രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയവുമുള്ളയാളാണ് അഡ്വ വിജെ ജോസ്. ഈ പ്രവൃത്തി പരിചയവും ജനപിന്തുണയും വോട്ടായി മാറിയാല്‍ യുഡിഎഫിന് അനായാസ വിജയം കൈവരിക്കാനാകും.

Advertisements

അഡ്വ. വി. ജെ. ജോസ് വലിയവീട്ടില്‍ പൊതുപ്രവര്‍ത്തനരംഗത്ത് പിന്നിട്ട വഴികള്‍

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ നിന്നും പ്രീഡിഗ്രിയും, പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും ഡിഗ്രിയും പാസ്സായ അഡ്വ വിജെ ജോസ് വിദ്യാര്‍ത്ഥി – യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്.

ഇന്‍ഡോര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും നിയമ ബിരുധവും നേടി നാലു പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി കടന്നു വന്നിട്ടുള്ള അഡ്വ. വി. ജെ. ജോസ് വഹിച്ച സ്ഥാനങ്ങള്‍ അനവധിയാണ്.

കെ.എസ്.യു, മീനച്ചില്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, വിവിധ യൂണിയനുകളുടെ പ്രസിഡന്റ്, ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിജെ ജോസ് ജനങ്ങള്‍ക്കെല്ലാം സുപരിചിതനാണ്.

പൊതുപ്രവര്‍ത്തന രംഗത്തിനു പുറമെ സാമൂഹിക സന്നദ്ധ സംഘടന മേഖലകളിലും സജീവമാണ് അദ്ദേഹം.

ഈരാറ്റുപേട്ട ലയണ്‍സ് ക്ലബ് പ്രസിഡന്റ്, അംഗപരിമിതരുടെ അഖിലേന്ത്യാ സംഘടനയായ പരിവാറിന്റെ കോട്ടയം ജില്ലാ ഘടകമായ സാന്ത്വനം സംഘടനയുടെ കോട്ടയം ജില്ല രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

അദ്ദേഹം 1990- 1997 കാലയളവില്‍ സോഷ്യല്‍ ഡെമോക്രാറ്റ് എന്ന പ്രസിദ്ധികരണവും നടത്തിയിരുന്നു. ഈരാറ്റുപേട്ട കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനായ വി.ജെ. ജോസ് ഈരാറ്റുപേട്ട ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അരുവിത്തുറ വലിയവീട്ടില്‍ ജോസഫ്, പെരുന്നിലം പ്ലാത്തോട്ടത്തില്‍ കാതറിന്‍ ദമ്പതികളുടെ മകനാണ് വി.ജെ. ജോസ്. യശശരീരനായ സ്വതന്ത്ര്യസമര സേനാനിയും, കോണ്‍ഗ്രസ് നോതാവും മുന്‍ നിയമസഭാ സ്പീക്കറുമായ ആര്‍. വി. തോമസിന്റെ സഹോദരി പുത്രികൂടിയാണ് അദ്ദേഹത്തിന്റെ മാതാവ്.

പൊതു പ്രവര്‍ത്തനത്തോടൊപ്പം 1979 മുതല്‍ തീക്കോയി ഗ്രാമപഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളിലും, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗമായി രണ്ടു തവണയും, പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

കൂടാതെ തീക്കോയി ടീ ഫാക്ടറി ചെയര്‍മാന്‍ പദവിയും വഹിക്കുന്നു. മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായും പ്രവര്‍ത്തിട്ടുണ്ട്. കഴിഞ്ഞ 17 വര്‍ഷത്തോളമായി തീക്കോയി സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെ ഡോ. ആനി ജോസ് എം.ഡി. യാണ് ഭാര്യ. മൂത്ത മകന്‍ ഡോക്ടര്‍ ടോണി ജോസ് ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ ഡി.എം. വിദ്യാര്‍ഥിയാണ്.

ടോണിയുടെ ഭാര്യ രാഖി ടോണി മേരിഗിരി ആശുപത്രിയില്‍ പീഡിയാട്രീഷ്യനായി സേവനം അനുഷ്ടിക്കുന്നു. ഇളയ മകന്‍ ഡോക്ടര്‍ ബോണി ജോര്‍ജ്ജ് ജോസഫ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്നു.

തികഞ്ഞ പ്രകൃതി സ്‌നേഹിയായ വി.ജെ. ജോസ് തിരക്കേറിയ അഭിഭാഷക വൃത്തിയ്ക്കും പൊതു പ്രവര്‍ത്തനത്തിനുമിടയില്‍ എല്ലാ ദിവസവും കൃത്യമായി കുറിച്ച് സമയം വൈവിധ്യമാര്‍ന്ന സ്വന്തം കൃഷിഭൂമിയില്‍ അധ്വാനിക്കുന്ന മാതൃകാ കര്‍ഷകന്‍ കൂടിയാണ്.

ആദ്യഘട്ട പ്രചരണങ്ങള്‍ അവസാനിക്കുമ്പോള്‍ നാട്യങ്ങളില്ലാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായ അഡ്വ. വി.ജെ. ജോസ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്, ഒപ്പം യുഡിഎഫും.

You May Also Like

Leave a Reply