കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കി. ഇന്ന് ചേര്‍ന്ന മുന്നണിയോഗമാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്.

ജോസ് കെ. മാണി പക്ഷത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കിയ കാര്യം കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആണ് സ്ഥിരീകരിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് ഒടുവിലാണ് ഒരു വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയത്.

ചര്‍ച്ചകള്‍ നടത്തിയിട്ടും വേണ്ടത്ര സമയം നല്‍കിയിട്ടും യുഡിഎഫിന്റെ ധാരണ നടപ്പാക്കുന്നതില്‍ ജോസ് വിഭാഗം സഹകരിച്ചില്ലെന്നും അതിനാല്‍ അവര്‍ക്ക് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കണ്‍വീനര്‍ അറിയിച്ചു.

ഇതില്‍ ലാഭ-നഷ്ട കണക്കുകള്‍ നോക്കുന്നില്ലെന്നും ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.

You May Also Like

Leave a Reply