എല്ലാവര്‍ക്കും കുടിവെള്ളം, അടിയന്തിര ഘട്ടങ്ങളില്‍ സഹായത്തിനു ദുരിതാശ്വാസനിധി; പാലാ നഗരസഭയില്‍ 26 ഇന പ്രകടനപത്രിക പുറത്തിറക്കി യുഡിഎഫ്

പാലാ നഗരസഭയില്‍ തുടര്‍ഭരണം ലക്ഷ്യമിടുന്ന യുഡിഎഫ് 26 ഇന പ്രകടനപത്രിക പുറത്തിറക്കി. ജനക്ഷേമകരമായ പ്രകൃതിസൗഹൃദ, വികസനോന്മുഖ, അഴിമതിരഹിത ഭരണം എന്നതാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം.

1.നഗരസഭയിലെ എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കും. ശുദ്ധജല വിതരണത്തിനായി ചെറുകിട കുടിവെള്ള പദ്ധതികള്‍ ആരംഭിക്കും.

Advertisements

2.ഉറവിട മാലിന്യ സംസ്‌കരണ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ സാങ്കേതിക സഹായം നല്‍കി വിപുലമാക്കും.

3.യശശരീരരായ കെ എം മാണിസാര്‍, ചെറിയാന്‍ ജെ കാപ്പന്‍, ആര്‍ വി തോമസ്, കെ എം ചാണ്ടി, പാലാ നാരായണന്‍ നായര്‍ തുടങ്ങിയവര്‍ക്ക് അനുയോജ്യമായ സ്മാരകങ്ങള്‍ സ്ഥാപിക്കും.

4.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നഗരസഭാ പരിധിക്കുള്ളില്‍ പൊതുഇടങ്ങളില്‍ ആധുനിക ഓട്ടോമാറ്റിക് സാനിറ്റേഷന്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും.

5.കര്‍ഷക ക്ഷേമത്തിനായി സൗജന്യ വിത്ത്, വള വിതരണ കേന്ദ്രവും കര്‍ഷക സഹായ കേന്ദ്രവും സ്ഥാപിക്കും.

6.അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും വീടുകള്‍, എല്ലാവര്‍ക്കും വെള്ളവും വെളിച്ചവും.

7.നഗരസഭാ പരിധിക്കുള്ളില്‍ വെള്ളപ്പൊക്കം പ്രതിരോധിക്കാന്‍ ചെക്ക് ഡാമുകള്‍ക്ക് ഷട്ടറുകള്‍ സ്ഥാപിക്കുകയും നഗരത്തിനുള്ളിലെ ഡ്രെയിനേജ് സംവിധാനം പുന ക്രമീകരിക്കുകയും ചെയ്യും.

8.പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പാലിക്കുന്ന ഗ്രീന്‍ സിറ്റി ആയി പാലാ നഗരസഭയെ മാറ്റും.

9.യാചക പുനരധിവാസ പദ്ധതി വിപുലീകരിക്കും.

10.നഗരത്തിനുള്ളില്‍ ടൂറിസ്റ്റ് വിശ്രമ കേന്ദ്രങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കും

11.പൊതുസ്ഥലങ്ങളില്‍ സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റോടുകൂടി വൈഫൈ സൗകര്യം ലഭ്യമാക്കും.

12.നഗരസഭയിലെ കുട്ടികളുടെ പാര്‍ക്ക് ആധുനിക ഫണ്‍ തീം പാര്‍ക്ക് ആയി വികസിപ്പിക്കും.

13.ഒരു വീട്ടില്‍ ഒരു സംരംഭം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും.

14.ചെറുകിട ടൂറിസം പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കും.

15.ആര്‍ വി പാര്‍ക്ക് പുനരുദ്ധരിച്ച് നഗരത്തിനുള്ളിലെ പരിസ്ഥിതി സൗഹാര്‍ദ്ദ സായാഹ്ന വിശ്രമ പാര്‍ക്ക് ആക്കി മാറ്റും.

16.നഗരസഭാ പരിധിയിലെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ നിരക്കില്‍ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും.

17.മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍.

18.യുവജന നൈപുണ്യ വികസന/സംരംഭകത്വ പ്രോത്സാഹന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

19.സൗജന്യ തീര്‍ഥാടക വിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കും.

20.ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫ്ളഡ്ലിറ്റ് സൗകര്യത്തോടു കൂടി ബാസ്‌കറ്റ്ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍ സ്ഥാപിക്കും

21.സൈക്ലിംഗ് ട്രാക്ക് നിര്‍മ്മിക്കും.

22.തെരുവുനായ പുനരധിവാസപദ്ധതി പുനസ്ഥാപിക്കും.

23.ഗതാഗതം സുഗമമാക്കുവാനും നഗര വളര്‍ച്ച ലക്ഷ്യമാക്കിയും പുതിയ റോഡുകള്‍ നിര്‍മ്മിക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ കാല്‍നടക്കാര്‍ക്കായി ഓവര്‍ബ്രിഡ്ജ്.

24.നഗര സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ വിപുലീകരിച്ചു നടപ്പിലാക്കും.

25.നഗരസഭ പരിധിയിലെ പ്രധാന ജംഗ്ഷനുകള്‍ കമാനങ്ങളും ദിശ സൂചനകളും നല്‍കി യാത്രാ സൗഹൃദം ആക്കും.

26.അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മാതൃകയില്‍ ദുരിതാശ്വാസനിധി ആരംഭിക്കും.

You May Also Like

Leave a Reply