ഈരാറ്റുപേട്ട നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

ഈരാറ്റുപേട്ട നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള യു.ഡി.എഫ്
പ്രകടനപത്രിക പുറത്തിറക്കി

ഈരാറ്റുപേട്ട. കുടിവെള്ളം, ആരോഗ്യം, ഭവന നിർമ്മാണം, റോഡ് വികസനം,സ്ത്രീ ശാക്തീകരണം, കായിക വിനോദം, എന്നിവ ക്ക് പ്രാധാന്യം നൽകീയിട്ടുള്ള ഈരാറ്റുപേട്ട നഗരസഭാ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംസ്ഥാന യു ഡി എഫ് കൺവീനർ എം എം ഹസ്സൻ പുറത്തിറക്കി.


നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ നഗരസഭാ യു.ഡി.എഫ് ചെയർമാൻ പി.എച്ച്.നൗഷാദ് അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം മുഖ്യ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോയി ഏബ്രഹാം, കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എ.സലിം ,മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറുമാരായ കെ.എ.മുഹമ്മദ് അഷറഫ്, പി.എം.സലീം, നഗരസഭാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.എസ്.അബ്ദുൽ ഖാദർ ,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മജു പുളിക്കൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ.വി.എം.എം.ഇല്യാസ്, നഗരസഭാ മുൻ ചെയർമാൻമാരായ ടി.എം.റഷീദ്, വി.എം.സിറാജ്, നിസാർ കുർബാനി, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ നൗഫൽ തമ്പി റാവുത്തർ, സുഹുറ അബ്ദുൽ ഖാദർ ,കെ.എ.മുഹമ്മദ് ഹാഷിം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി മുൻ ചെയർമാൻ അഡ്വ.വി.പി.നാസർ, അമീൻ പിട്ടയിൽ, അഡ്വ.പീരു മുഹമ്മദ് ഖാൻ ,റാസി ചെറിയ വല്ലം, വി.പി.മജീദ്, കെ.കെ. സാദിഖ് മാഹിൻ കടുവാമൂഴി ,റിയാസ് പ്ലാമൂട്ടിൽ ,ഒ ബി. യാഹ് യാ, കെ.എം.അസ് ലം ,റസീം മുതുകാട്ടിൽ എന്നിവർ സംസാരിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply