കണ്‍മുന്നില്‍ അപ്രതീക്ഷിതമായി വാഹനാപകടം: അതിവേഗം രക്ഷാ പ്രവര്‍ത്തകനായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പ്രിന്‍സ് ലൂക്കോസ്

ഏറ്റുമാനൂര്‍: റോഡപകടത്തില്‍ പരിക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പ്രിന്‍സ് ലൂക്കോസ്.

അപകടമുണ്ടായ സ്ഥലത്ത് അതിവേഗം ഓടിയെത്തുകയും, പരിക്കേറ്റ രണ്ടു പേരെയും സ്വന്തം വാഹനത്തില്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു സ്ഥാനാര്‍ത്ഥി. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ക്ക് സജിത്, ബൈക്ക് യാത്രക്കാരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Advertisements

ഇന്ന് രാവിലെ എട്ടരയോടെ സംക്രാന്തി മാമ്മൂട് കവലയിലായിരുന്നു അപകടം. ഇരുവശത്തു നിന്നുമായി എത്തിയ ഓട്ടോറിക്ഷയും ബൈക്കും ഇവിടെ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും, ബൈക്ക് യാത്രക്കാരനും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുവരും റോഡില്‍ വീണു കിടക്കുകയായിരുന്നു.

ഈ സമയത്താണ് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പ്രിന്‍സ് ലൂക്കോസ് മണ്ഡല പര്യടനത്തിനായി സ്വന്തം വാഹനത്തില്‍ വീട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയത്. ഈ സമയം അപകടം കണ്ട് വാഹനം നിര്‍ത്തിയ ഇദ്ദേഹം, സ്വന്തം വാഹനത്തില്‍ തന്നെ പരിക്കേറ്റവരെ രണ്ടു പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാരും പ്രിന്‍സിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നും, ഇരുവര്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കിയ ശേഷമാണ് ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അപകടത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പ്രിന്‍സ് ലൂക്കോസ് ഗാന്ധിനഗര്‍ പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply