എലിക്കുളത്ത് എന്‍സിപി സ്വതന്ത്രനു പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് മണ്ഡലം കമ്മറ്റി

പാലാ: എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പൊതു സ്വതന്ത്രനായി മത്സരിക്കുന്ന എന്‍.സി.പി. പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാടിനെ നിരുപാധികമായി പിന്തുണയ്ക്കുന്നതായി യുഡിഎഫ് മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു.

വര്‍ഷങ്ങളായി വികസനമില്ലാതിരുന്ന രണ്ടാം വാര്‍ഡിന്റെ വികസനലക്ഷ്യം മുന്‍നിറുത്തി മാത്രമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മാത്യൂസ് പെരുമനങ്ങാട് പൊതുജനത്തിന് ഉപകാരപ്രദമായ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

വാര്‍ഡിലെ വികസനം കണക്കിലെടുത്തും പൊതുജന വികാരം കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമാനമെന്ന് യു.ഡി.എഫ്. എലിക്കുളം മണ്ഡലം കമ്മറ്റി ചെയര്‍മാര്‍ ജോഷി കുഴിക്കാട്ടുതാഴെ, കണ്‍വീനര്‍ തോമാച്ചന്‍ പാലക്കുടി എന്നിവര്‍ അറിയിച്ചു

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply