Main News

ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾക്കൊപ്പം യാത്ര; ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും

ഇരുചക്ര വാഹനങ്ങളിലെ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് 12.30നാണ് യോഗം ചേരുക. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ പോകുമ്പോൾ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് പിഴ ഒഴിവാക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്.

ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് സർക്കാർ നീക്കം. അന്തിമ തീരുമാനം ഉന്നതതല യോഗത്തിൽ നിശ്ചയിക്കും. എ.ഐ ക്യാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ പിഴ ഈടാക്കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published.