മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്.

മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സുനിലും രമേശനും വീടിന് മുറ്റത്ത് സംസാരിച്ചുനില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.