രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്! പിജെ ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

പാലാ: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതിനെതിരെ പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിച്ച സ്ഥിതിക്ക് സ്‌റ്റേ ചെയ്താല്‍ അതു തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു കാണിച്ചാണ് പിജെ ജോസഫിന്റെ ഹര്‍ജി തള്ളിയത്.

അതേ സമയം, ഡിസംബര്‍ ഒമ്പതിന് ഹൈക്കോടതി ഹര്‍ജിയില്‍ പുനര്‍വാദം കേള്‍ക്കും. ഹര്‍ജി ഹൈക്കോടതി തള്ളിയത് പിജെ ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Advertisements

ചെണ്ട ചിഹ്നമാണ് ജോസഫ് വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കാനാകും. ഇത് തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് കൂടുതല്‍ കരുത്തു പകരുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

മറുവശത്ത് പാര്‍ട്ടി ചിഹ്നമല്ല, പാര്‍ട്ടിയും മുന്നണിയുമാണ് വലുതെന്ന് ജോസഫ് വിഭാഗം പറയുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് കുര്യാക്കോസ് പടവന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് നേതൃത്വം.

എന്തായാലും ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനായിരിക്കും പാലാ സാക്ഷ്യം വഹിക്കുക എന്നു തന്നെയാണ് സൂചന.

You May Also Like

Leave a Reply