Crime News

പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

പാലാ : പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ – എബിവിപി സംഘർഷത്തിനിടയിൽ ഡോക്ടർ എഡ്വിനെ ആക്രമിച്ച കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ.

പാലാ പോളിടെക്‌നിക് കോളേജിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എബിവിപി പ്രവർത്തകനെ മർദിക്കാൻ എത്തിയ മുപ്പത്തിലധികം വരുന്ന ഡിവൈഎഫ്ഐ-എസ് എഫ് ഐ സംഘമാണ് അക്രമം തടഞ്ഞ ഡോക്ടറിനെ ആക്രമിച്ചത്.

ഡി വൈ എഫ് ഐ പ്രവർത്തകരായ ആദർശ് സുരേന്ദ്രൻ (24), അമൽ ദാസ് (24) എന്നിവരെയാണ് പാലാ സി ഐ തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.