കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്ക് കോവിഡ്; ഗൈനക്കോളജി, പാത്തോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി, പാത്തോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് വൈറസ് ബാധിച്ചത്.

ഇന്നലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ അസ്ഥിരോഗ വിഭാഗത്തിലും നേത്രരോഗ വിഭാഗത്തിലും രോഗികള്‍ക്കു കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 16 ഡോക്ടര്‍മാരാണ് ക്വാറന്റയിനില്‍ പ്രവേശിച്ചിരിക്കുന്നത്.

Leave a Reply

%d bloggers like this: