ജനിച്ച് രണ്ടാം ദിവസം ഹൃദയ ശസ്ത്രക്രിയ; കുരുന്ന് ആശുപത്രി വിട്ടു

ഗാന്ധിനഗര്‍: ജനിച്ചതിന്റെ രണ്ടാം ദിവസം ഹൃദയ ശസ്ത്രക്രിയ നടത്തിയ കുരുന്ന് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലാണ് കഴിഞ്ഞ ദിവസം കേവലം രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ.ബിപിന്‍ തോമസ് പണിക്കര്‍, ഹൃദയ ശസ്ത്രക്രിയ മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ റ്റി.കെ.ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

കുഞ്ഞിന്റെ ശസ്്ത്രക്രിയ വിജയമായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ സംഘവും കുഞ്ഞിന്റെ മാതാപിതാക്കളായ അജു, സുമിമോള്‍ എന്നിവരും ചേര്‍ന്ന് കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തതിന്റെ സന്തോഷം കേക്കു മുറിച്ച് പങ്കിട്ടു.

ഫോട്ടോ: പി. ഷണ്‍മുഖന്‍ (മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍).

join group new

Leave a Reply

%d bloggers like this: