ഓട്ടോറിക്ഷാ മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍; ഈരാറ്റുപേട്ട പോലീസ് പ്രതികളെ കുടുക്കിയത് ശാസ്ത്രീയ അന്വേഷണത്തിലൂടെ

ഈരാറ്റുപേട്ട: പൂഞ്ഞാന്‍ മന്നം ഭാഗത്ത് വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് പിടികൂടി.

ഈരാറ്റുപേട്ട കടുവാമൂഴി ചേലപ്പാടത്ത് മണവാട്ടി അര്‍ഷദ് എന്നു വിളിക്കുന്ന അര്‍ഷ്(33), ഇടുക്കി തടിയമ്പാട് താന്നിക്കുന്നേല്‍, കണ്ണാടി ആശാന്‍ എന്നറിയപ്പെടുന്ന ജോയി(48) എന്നിവരാണ് അറസ്റ്റിലായത്.

Advertisements

മന്നം സ്വദേശി വിളക്കുന്നേല്‍ വീട്ടില്‍ സണ്ണി ജോര്‍ജിന്റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടുവളപ്പില്‍നിന്നു മോഷണം പോയത്. പാലാ ഡിവൈ.എസ്.പി. സാജു വര്‍ഗീസിന്റെ നിര്‍ദ്ദേശാനുസരണം എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ മേല്‍നോട്ടത്തിലായിരുന്നു ശാസ്ത്രീയ അന്വേഷണം.

അന്വേഷണ ഭാഗമായി കോട്ടയം ഇടുക്കി ജില്ലകളിലെ നൂറുകണക്കിന് സി.സി.ടി.വികളിലെ മണിക്കൂറുകള്‍ നീളുന്ന ദൃശ്യങ്ങളാണ് പോലീസ് സംഘം പരിശോധിച്ചത്. ഇതോടൊപ്പം സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ രഹസ്യ നിരീക്ഷണം നടത്തുകയും മോഷണ വാഹനങ്ങള്‍ വാങ്ങുന്നവരെക്കുറിച്ചു വിവരം ശേഖരിക്കുകയും ചെയ്തു.

തുടര്‍ന്നാണ് മുന്‍പ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആര്‍ഷിലേക്കും മോഷണ വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന ജോയിയിലേക്കും അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. മോഷ്ടിച്ച വാഹനം ഇടുക്കി തടിയമ്പാടുനിന്ന് പോലീസ് കണ്ടെടുത്തു.

ഈരാറ്റുപേട്ട എസ്.ഐ. അനുരാജ് എം.എച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാബുമോന്‍ ജോസഫ്, സുരേഷ്‌കുമാര്‍, അരുണ്‍ ചന്ദ്, ജിനു കെ.ആര്‍, ജസ്റ്റിന്‍ ജോസഫ്, കിരണ്‍ എന്നിവരാണ് ഉള്ളത്.

You May Also Like

Leave a Reply