General News

അഡ്വ റ്റി വി എബ്രഹാം അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഇന്ന് കൊഴുവനാലിൽ

കൊഴുവനാൽ: നാലര പതിറ്റാണ്ടുകാലം പൊതുപ്രവർത്തന രംഗത്ത് മറക്കാനാകാത്ത വ്യക്തിമുന്ദ്ര പതിപ്പിച്ചയാളായിരുന്നു ടി വി അബ്രാഹം. മികച്ച സഹകാരി, പ്രാസംഗികൻ, സംഘാടകൻ, കർഷകൻ, എന്നിങ്ങനെ വിവിധ തലങ്ങളിൽ മികവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

കൊഴുവനാല്‍ കൈപ്പന്‍പ്ലാക്കല്‍ പരേതനായ വര്‍ക്കിയുടെയും റോസമ്മയുടെയും നാലാമത്തെ പുത്രനായിരുന്നു അഡ്വ. റ്റി. വി. എബ്രഹാം. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഉതാധികാര സമിതി അംഗം, റബ്ബര്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കുറവിലങ്ങാട് ഗൈക്കോ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ്, കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിൻ്റെ വേര്‍പാട്.

കോട്ടയം ജില്ലയുടെ പ്രഥമ ജില്ലാ കൗണ്‍സില്‍ പ്രസിഡന്‍റ്, ജില്ലാ കൗണ്‍സില്‍ പ്രസിഡന്‍റുകാരുടെ ചേംബറിന്‍റെ സംസ്ഥാന സെക്രട്ടറി, ജില്ലാ വികസന സമിതി അംഗം, കോട്ടയം ജില്ലാ മെഡിക്കല്‍ കോളേജ് ഉപദേശകസമിതി അംഗം, കെ എസ് ആർ ടി സി ഉപദേശക സമിതി അംഗം, കെ.റ്റി.ഡി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗം, അകലക്കുന്നം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കൊഴുവനാല്‍ ഗ്രാമപായത്തംഗം, കേരള സര്‍വ്വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍, എന്നി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് അദ്ദേഹം.

മണലുങ്കല്‍ സെന്‍റ് അലോഷ്യസ് ഹൈസ്കൂള്‍, പാലാ സെന്‍റ് തോമസ് കോളേജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളിലായിരുുന്നു അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസം. കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവര്‍ത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തില്‍ നമ്മെ വിട്ടു കടുന്നുപോയ യശ:ശരീരനായ അഡ്വ. റ്റി.വി. എബ്രഹാമിന്‍റെ സ്മരണ നിലനിറുത്തുന്നതിന് അഡ്വ. റ്റി.വി. എബ്രഹാം ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അവാർഡ് വിതരണവും ജീവകാരുണ്യ ഫണ്ട് വിതരണവും പഠനോപകരണ വിതരണവും ഇന്ന് ശനിയാഴ്ച 2 മണിക്ക് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ വച്ച് നടക്കും.

മാണി സി കാപ്പൻ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണസമ്മേളനം കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം എൽ എ മുഖ്യ പ്രഭാഷണവും മുൻ എംപിമാരായ പി സി തോമസ്, ഫ്രാൻസിസ് ജോർജ് എന്നിവർ അവാർഡു വിതരണവും മുൻ എംപി ജോയി എബ്രാഹം ജീവകാരുണ്യ ഫണ്ട് വിതരണവും നടത്തും.

ടെൽക് കോർപ്പറേഷൻ ചെയർമാൻ പി സി ജോസഫ് എക്സ് എം എൽ എ, മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ.ഫ്രാൻസിസ് തോമസ്, കെ.പി.സി.സി. മെമ്പർ ഫിൽസൺ മാത്യു, ആർ. ടി. മധുസൂദനൻ, ടോബിൻ കെ. അലക്സ്, ബാബു കെ. ജോർജ് , കൊഴുവനാൽ സെന്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ, ഷാന്റി മാത്യു, സെന്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ ജോഷി ആന്റണി, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് ബിജു വാതല്ലൂർ, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കൊച്ചുത്രേസ്യ എബ്രഹാം, ഫൗണ്ടേഷൻ സെക്രട്ടറി ഷിബു തെക്കേമറ്റം, എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published.