തിരുവനന്തപുരം: കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ നാളെ (തിങ്കളാഴ്ച, ജൂലൈ 6) രാവിലെ 6 മണി മുതല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു തിരുവനന്തപുരത്ത് 27 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നു കണ്ടെത്തിയിരുന്നു.
ഇതിനു പുറമെ ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഇന്നു റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ തലസ്ഥാനത്ത് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.
