kottayam

ട്രെയിനിംഗ് കം എംപ്ലോയ്‌മെന്റ് സ്‌കീം

കോട്ടയം: ഐ.ടി.ഐ. / ഐ.ടി.സി./ എൻജിനീയറിങ് ഡിഗ്രി / ഡിപ്ലോമ കോഴ്സുകൾ പാസായ തൊഴിൽരഹിതരായ പട്ടികജാതി വിഭാഗക്കാർക്ക് പഠിച്ച ട്രേഡുകളിൽ പ്രാവീണ്യം നേടാൻ അവസരം. പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ട്രെയിനിംഗ്-കം-എംപ്ലോയ്മെന്റിന്റെ ഒരു വർഷ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം.

സ്‌കീം പ്രകാരം തെരഞ്ഞെടുക്കപ്പെടണമെങ്കിൽ എൻ.സി.വി.റ്റി.യുടെ ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് പാസാകണം. നിലവിൽ എൽ.എസ്.ജി.ഡി. സബ് ഡിവിഷൻ, വാഴൂർ, മാടപ്പള്ളി എന്നിവിടങ്ങളിലെ ഏഴ് പഞ്ചായത്തുകളിലായി ഒൻപത് ഒഴിവുകളിലേക്കാണ് തിരഞ്ഞെടുക്കുന്നവരെ പരിഗണിക്കുക.

അപേക്ഷകർ സിവിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ/ ഐ.ടി.ഐ. സിവിൽ പാസായവരായിരിക്കണം. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, സാധുതയുള്ള ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, മതിയായ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. വിശദവിവരം അടുത്തുള്ള ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓാഫീസിലോ കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ലഭിക്കും. ഫോൺ: 0481 2562503.

Leave a Reply

Your email address will not be published.