ഈരാറ്റുപേട്ട :നഗരസഭാട്രാഫിക് കമ്മിറ്റി തീരുമാനങ്ങള്‍ നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ച തായി നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു. ഓഗസ്റ്റ് 12 മുതൽ പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് നഗരസഭാ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ അറിയിച്ചു.
തഴെ പറയുന്ന പ്രകാരമാണ് നഗരത്തിൽ ട്രാഫിക്ക് പരിഷ്ക്കരണം നടപ്പിലാക്കുന്നത്:
1.മാർക്കറ്റ് റോഡില്‍ നിന്നും അഹമ്മദ് കുരിക്കള്‍ നഗറിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയില്ല.മാര്‍ക്കറ്റ് റോഡിൽ നിന്നുമുള്ള വാഹനങ്ങള്‍ പഴയ സപ്ലൈകോ റോഡ് വഴിയോ ,ആര് എച്ച് എം ജങ്ഷന് വഴിയോ മെയിന്‍ റോഡിലേക്ക് പ്രവേശിക്കണം.
2.മുഹിദ്ദീൻ പള്ളി കോസ് വേയില്‍ നിന്നും ഉള്ള വാഹനങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞ് സെന്‍ട്രല്‍ ജംഗ്ഷന് ചുറ്റി മാത്രം മാർക്കറ്റ്റോഡിലേക്കും പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്തേക്കും പോകേണ്ടതാണ്.
3.അഹമ്മദ് കുരിക്കള്‍ നഗറിന് മുന്നിലുള്ള സ്റ്റോപ്പിലെ ബസുകളുടെ അനധികൃത പാര്‍ക്കിംഗും ഓട്ടോ റിക്ഷകളുടെ കറക്കവും പൂര്‍ണമായും ഒഴിവാക്കും.
4 പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നും ഇറങ്ങുന്ന ബസുകള്‍ അനധികൃതമായി ടൗണില്‍ നിര്‍ത്തി ആളെ കയറ്റുന്നത് ഒഴിവാക്കി ബസുകള്‍ക്ക് അനുവധിച്ചിരിക്കുന്ന സ്റ്റോപ്പുകളില്‍ മാത്രം നിർത്തേണ്ടതാണ്.
ട്രാഫിക്ക് പരിഷ്കരണം നടപ്പിലാക്കുന്നതിന് ചെയർ പേഴ്സൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ഹസീബ് വെളിയത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ നാസ്സർ.സി.എ ബാബു സെബാസ്റ്റ്യൻ കൌൺസിലർമാരായ അനസ് പാറയിൽ,അൻസാരി. ഇ.പി, എന്നിവരടങ്ങുന്ന ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
നിലവിലുള്ള മുഴുവൻ ഓട്ടോറിക്ഷാ സ്റ്റാൻ്റകൾക്കും തൽസ്ഥിതി തുടരുന്നതിനും.നഗരസഭാ വക സ്ഥലത്ത് പ്രവർത്തിക്കുന്ന ടൂറിസ്റ്റ ടാക്സി സ്റ്റാൻറ്റ് മുക്കട ജംഗ്ഷനിലേക്ക് മാറ്റുന്നതിനും നഗരസഭ വക സ്ഥലം സംരക്ഷിക്കുന്നതിനും തീരുമാനിച്ചു.