കോട്ടയം: ജൂലൈ അഞ്ചു മുതൽ എട്ടു വരെയും ജൂലൈ 11 മുതൽ 13 വരെയും ജൂലൈ 19 മുതൽ 25 വരെയും രാവിലെ ആറു മുതൽ 10 വരെ മണർകാട് നിന്നും ഏറ്റുമാനൂർക്കുള്ള വാഹനഗതാഗതം പെരുമാനൂർകുളം ജംഗ്ഷനിൽ നിന്നും മണർകാട് പള്ളി, ഒറവയ്ക്കൽ, അയർക്കുന്നം, ആറുമാനൂർ വഴി തിരിച്ചുവിടുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
ഇന്ത്യ റിസർവ് ബറ്റാലിയനിലേക്ക് പോലീസ് കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കുന്നതിനുള്ള എൻഡ്യുറൻസ് ടെസ്റ്റ് നടക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത ക്രമീകരണം