ചേർപ്പുങ്കൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പള്ളിയിലേക്കു വരുന്ന വാഹനങ്ങൾ തിരികെ പാലാ ഭാഗത്തേക്ക് മുത്തോലി വഴിയും ഏറ്റുമാനൂർ ഭാഗത്തേക്ക് ചെംപ്ലാവ്-കുമ്മണ്ണൂർ വഴിയും വഴിതിരിച്ചുവിടും.

ഈ ദിവസങ്ങളിൽ ചേർപ്പുങ്കൽ പാലത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിക്കും. ചേർപ്പുങ്കൽ പള്ളി പാരിഷ് ഹാളിൽ മാണി സി. കാപ്പൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം.

എം.പി.മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.