വെള്ളികുളത്തുനിന്നും ഇറക്കം ഇറങ്ങി വന്ന ടോറസ് ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു. വെള്ളികുളം പള്ളിയുടെ ഗ്രോട്ടോയ്ക്ക് സമീപമാണ് അപകടം നടന്നത്.
ഊരാളുങ്കൽ സൊസൈറ്റിയുടെ ടോറസ് ലോറിയാണ് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെയും ഈരാറ്റുപേട്ട പി എം സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
