തിടനാട്: തിടനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കേരള ജനപക്ഷം നേതാവ് ശ്രീ ടോമി ഈറ്റത്തോട്ട് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നിനെതിരെ പത്തു വോട്ടുകളുടെ നിര്‍ണായക ഭൂരിപക്ഷത്തിലാണ് ടോമിയുടെ മിന്നും വിജയം.
എതിര്‍ സ്ഥാനാര്‍ഥിയായ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ജോസ് പുറത്തെമുതുകാട്ടിലിനു മൂന്നു വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു.
കേരള കോണ്‍ഗ്രസ് (പിജെ ജോസഫ് ഗ്രൂപ്പിന്റെ) പഞ്ചായത്ത് മെമ്പര്‍ കൂടെ ആയ ലിസി തോമസ് അഴകത്ത്, അടുത്തിടെ ജനപക്ഷത്തു നിന്നും കാലുമാറിയ സെബാസ്റ്റ്യന്‍ വിളയാനി എന്നിവരുടെ വോട്ടുകള്‍ മാത്രമാണ് ടോമിക്കു നഷ്ടപ്പെട്ടത്.
ഇവരുടേത് ഉള്‍പ്പെടെ വെറും 3 വോട്ടുകള്‍ മാത്രമാണ് മാണി ഗ്രൂപ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. മുന്‍ പഞ്ചായത്ത് മെമ്പറും വികസന കാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാനുമാണ് ടോമി ഈറ്റത്തോട്ട്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19