കൂട്ടിക്കൽ : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ സെന്റ് ജോർജ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ മാനേജർ ജോസഫ് മണ്ണനാൽ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ കുട്ടികൾക്ക് പരിസ്ഥിതി ദിനത്തെക്കുറിച്ച് സന്ദേശം നൽകി. അതിനുശേഷം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണവും കവിത രചനയും മറ്റ് വിവിധ തരം മത്സരങ്ങൾ സ്കൂൾ ഹാളിൽ വച്ച് നടത്തി. അധ്യാപക-അനധ്യാപകർ ഇതിനു നേതൃത്വം നൽകി.
സ്വർണ വിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,855 രൂപയായി. ഒരു പവൻ സ്വർണത്തിന് 38,840 രൂപയുമായി. വെള്ളി നിരക്കിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നലെ പത്ത് രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ സ്വർണ വില 4,845 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 38,760 ലും എത്തിയിരുന്നു.
സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ Read More…