കേരളത്തിൽ തക്കാളിപ്പനി സ്ഥിരീകരിച്ചതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. വാളയാറിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്നു.
അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിലാണ് പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിൻറെയും നേതൃത്വത്തിലാണ് പരിശോധന. കുഞ്ഞുങ്ങളുടെ ശരീരതാപനില ഉൾപ്പെടെ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.
അതേസമയം തക്കാളിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വൈറസ് ബാധിത രോഗമായ തക്കാളിപ്പനി അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ക്ലസ്റ്ററുകൾ ഒന്നും ഇപ്പോഴില്ല.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ആര്യങ്കാവ്, അഞ്ചൽ, നെടുവത്തൂർ മേഖലകളിൽ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്. രോഗം ഇപ്പോഴും ഉണ്ടാകാനുള്ള സാഹചര്യത്തിൽ ജാഗ്രത തുടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19