പാലാ: മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ ചെറിയാന് ജെ കാപ്പന് സ്മാരക കവാടത്തില്‍ ശൗചാലയം ബോര്‍ഡുകള്‍ സ്ഥാപിച്ച ഭരണ സമിതിയുടെ നീക്കം അപലപനീയം എന്ന് കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ഭരണത്തിലേറിയ ആദ്യനാളുകളില്‍ തന്നെ ഇത്തരം നീക്കങ്ങള്‍ ഭരണസമിതിയുടെ രാഷ്ട്രീയ നിലവാരമില്ലായ്മയാണ് പ്രകടമാക്കുന്നത് എന്ന് യോഗം വിലയിരുത്തി.
പ്രമുഖ കോണ്‍ഗ്രസ് നേതാവും ആദരണീയനായ സ്വാതന്ത്ര്യ സമര സേനാനിയുമായ ചെറിയാന് ജെ കാപ്പന് സാറിന്റെ സ്മാരകത്തോട് കാണിക്കുന്ന ഈ അവഹേളനം പാലായിലെ ജനങ്ങളോടും പാലായുടെ സംസ്കാരത്തോടുമുള്ള വെല്ലുവിളിയാണ് എന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.
അടിയന്തരമായി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ മുനിസിപ്പല്‍ ചെയര്മാന് തയ്യാറായില്ലെങ്കില്‍ കൗണ്‍സിലിനുള്ളിലും, പുറത്തും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് വേണ്ടിയുള്ള പ്രസ്താവനയില്‍ പ്രസിഡന്റ് വ്യക്തമാക്കി.