പാലാ: പാലാ സെന്റ് തോമസ് കോളജ് യൂണിയൻ ഭാരവാഹികളായിരുന്നവരുടെ സംഗമം സംഘടിപ്പിക്കുന്നു. 1950-ൽ സ്ഥാപിതമായ പാലാ സെന്റ് തോമസ് കോളജ് സ്ഥാപിത നാൾ മുതലുള്ള തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികളുടെ സംഗമം ജൂലൈ 8 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. സെന്റ് തോമസ് കോളേജ് അലുംനി അസ്സോസിയേഷനാണ് നൂതനവും വ്യത്യസ്തവുമായ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കോളജിന്റെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുവാൻ സമ്മേളനം സഹായിക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ ജയിംസ് ജോൺ മംഗലത്ത്, Read More…