Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • ചേർപ്പുങ്കൽ ബി വിഎം ഹോളിക്രോസ് കോളേജിൽ ഒരു മാസത്തെ സൗജന്യ ബ്രിഡ്ജ് കോഴ്‌സ്
  • ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി; കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം
  • കെഎസ്ആർടിസി പ്രതിസന്ധി; രണ്ട് ദിവസത്തിനകം ശമ്പളം നൽകാൻ നീക്കം, ധന-ഗതാഗത മന്ത്രിമാർ ആശയവിനിമയം നടത്തി
  • കെ റെയില്‍ കല്ലിടല്‍ നിര്‍ത്തലാക്കല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെയാണോ എന്നു വ്യക്തമാക്കണം; തുളസീധരന്‍ പള്ളിക്കല്‍
  • പാലായിൽ കേരള കോൺഗ്രസ് (എം)-ൽ തലമുറ മാറ്റം;ടോബിൻ കെ അലക്സ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട്
  • അധ്യയന വർഷാരംഭ പ്രത്യേക വായ്പാ പദ്ധതികളുമായി മീനച്ചിൽ ഈസ്റ്റ് ബാങ്ക്
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»General News»ക്യാമ്പസുകളിലെ ജാതി മേധാവിത്വത്തെ അലോസരപ്പെടുത്തിയ ധീരപോരാളിയായിരുന്നു രോഹിത് വെമുല: തുളസീധരന്‍ പള്ളിക്കല്‍
General News 1 Min Read

ക്യാമ്പസുകളിലെ ജാതി മേധാവിത്വത്തെ അലോസരപ്പെടുത്തിയ ധീരപോരാളിയായിരുന്നു രോഹിത് വെമുല: തുളസീധരന്‍ പള്ളിക്കല്‍

adminBy adminJanuary 19, 2022No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

വര്‍ണവെറിയും ദലിത് വിരുദ്ധതയും രൂഢമൂലമായ ക്യാമ്പസുകളിലെ ജാതിമേധാവിത്വത്തെ അലോസരപ്പെടുത്തിയ ധീരപോരാളിയായിരുന്നു രോഹിത് വെമുലയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍.

ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മസമര്‍പ്പണ ദിനത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെമുല അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ണവിവേചനത്തിന്റെ ഇരകളായ സാമൂഹിക വിഭാഗങ്ങളുടെ പ്രതിനിധികളായി ഉന്നത വിദ്യാഭ്യാസം തേടി ഇന്ത്യയിലെ കാംപസുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കൃതരാവുന്നു എന്ന് തിരിച്ചറിയാന്‍ രോഹിതിന് കഴിഞ്ഞെന്നും അദ്ദേഹം അനുസ്മരിച്ചു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് സവര്‍ണ വിഭാഗങ്ങളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. ഇത് ചോദ്യം ചെയ്യുന്നവരൊക്കെ നജീബിനെ പോലെ അപ്രത്യക്ഷരാക്കപ്പെടുകയോ ഫാത്തിമ ലത്തീഫിനെ പോലെ ആത്മഹത്യയില്‍ അഭയം തേടുകയോ ആണെന്നും തുളസീധരന്‍ പള്ളിക്കല്‍ ഓര്‍മിപ്പിച്ചു. ഇതിനെതിരേ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന, വിഭവാധികാരം തുല്യമായി വിതരണം ചെയ്യപ്പെടുന്ന ഒരു സാമൂഹിക സൃഷ്ടിക്കായുള്ള പോരാട്ടത്തില്‍ രോഹിത് വെമുല ഒരു പ്രതീകമാണ്.

മനുസ്മൃതിയിലേക്ക് രാജ്യത്ത് കൊണ്ടെത്തിക്കാനുള്ള അതിവേഗപാച്ചിലിലാണ് സംഘപരിവാര ഭരണകൂടം. അതിനെതിരേ ഐക്യപ്പെടേണ്ട ബാധ്യത ഇന്ത്യയിലെ മര്‍ദ്ധിതജനവിഭാഗങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ഒാര്‍മിപ്പിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വെര്‍ച്വലായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, ശശി പഞ്ചവടി തുടങ്ങിയവർ സംസാരിച്ചു.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleകോട്ടയം ജില്ലയില്‍ 2333 പേര്‍ക്കു കോവിഡ്; 694 പേര്‍ക്കു രോഗമുക്തി
Next Article സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 645ആയി

Related Posts

കെഎസ്ആർടിസി പ്രതിസന്ധി; രണ്ട് ദിവസത്തിനകം ശമ്പളം നൽകാൻ നീക്കം, ധന-ഗതാഗത മന്ത്രിമാർ ആശയവിനിമയം നടത്തി

May 18, 2022

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തലാക്കല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെയാണോ എന്നു വ്യക്തമാക്കണം; തുളസീധരന്‍ പള്ളിക്കല്‍

May 17, 2022

ജോസഫ് ചാമക്കാല കേരളാ സംസ്ഥാന ലാൻഡ് ഡെവലപ്പ്മെന്റ് കോപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ

May 16, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.