ന്യൂഡൽഹി: ബഫർ സോണ്‍ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എംപി. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത് പരിസ്ഥിതി നിയമങ്ങളിലെ കർഷകവിരുദ്ധ വകുപ്പുകൾ റദ്ദാക്കണമെന്നും വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും യോഗത്തിൽ പങ്കെടുത്ത കേരള കോണ്‍ഗ്രസ് (എം) നേതാക്കളായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എന്നിവർ ചൂണ്ടിക്കാട്ടി പരിസ്ഥിതിലോല പ്രദേശങ്ങളോട് ചേർന്നുള്ള ബഫർ സോണ്‍ വിഷയത്തിൽ ഉണ്ടായിരിക്കുന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നിർദ്ദിഷ്ട ബഫർ Read More…
ഈരാറ്റുപേട്ട. പരേതനായ വടക്കേക്കര വെള്ളൂപ്പറമ്പിൽ മൈതീൻകുഞ്ഞിന്റെ ഭാര്യ ഹലീമ ഉമ്മ (88) അന്തരിച്ചു. പരേത കാവുങ്കൽ കുടുംബാംഗം.ഖബറക്കം നാളെ രാവിലെ 11ന് പുത്തൻപള്ളി ഖബർസ്ഥാനിൽ. മക്കൾ: കൊച്ചുമുഹമ്മദ്,ഷെരീഫ്, സത്താർ, റഹീം,സിയാദ്,ഐഷ, കുഞ്ഞുപാത്തുമ്മ, സുബൈദ. മരുമക്കൾ:പരേതനായ സിദ്ധിക്ക്, അഷ്റഫ്, പരിക്കുട്ടി,സൽമ,ഹൈറുന്നിസ,സുനിത,നസീറ.
കോട്ടയം: വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെളളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ്. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷകൻ അതത് കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം. കുടുംബശ്രീ അയൽക്കൂട്ടം/ ഓക്സിലറി ഗ്രൂപ്പ് അംഗമാകണം. ബി.കോം, ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ) അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 നവംബർ 26ന് 20നും 35 നും മധ്യേ. Read More…