General News

കനത്ത മഴ; മംഗലാപുരത്ത് ഉരുൾപൊട്ടൽ, ടാപ്പിംഗ് തൊഴിലാളികളായ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

മംഗലാപുരം പഞ്ചിക്കല്ലുവിൽ ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും റബർ ടാപ്പിങ് തൊഴിലാളികളാണ്.

പരിക്കേറ്റ കണ്ണൂർ സ്വദേശി ജോണിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗലാപുരത്ത് ശക്തമായ മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഉഡുപ്പി, ദക്ഷിണകന്നഡ, ഉത്തര കന്നഡ ജില്ലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published.