Uzhavoor News

ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കോട്ടയം ജില്ലയിൽ ഉഴവൂർ ഒന്നാമത്

ഉഴവൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉഴവൂർ ബ്ലോക്കിൽ 2022-2023 സാമ്പത്തിക വർഷം ഒന്നാം സ്ഥാനം നേടിയതിനു പിന്നാലെ ആണ് കോട്ടയം ജില്ലയിലും ഉഴവൂർ ഗ്രാമപഞ്ചായത്ത് ഏറ്റവും അധികം പോയിന്റുകൾ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോട്ടയം ജില്ലയുടെ കീഴിൽ വരുന്ന പഞ്ചായത്തുകളിൽ ആണ് ഉഴവൂർ മുന്നിട്ടു നിൽക്കുന്നത്.

സുഭിക്ഷ കേരളത്തിന്റെ ഭാഗമായുള്ള കാലിത്തൊഴുത്ത് 17 എണ്ണം, ആട്ടിൻകൂട് 16 എണ്ണം , കോഴിക്കൂട് 19 എണ്ണം, അസോളാ ടാങ്ക് 8 എണ്ണം, ഫാം പോണ്ട് 8 എണ്ണം, തീറ്റപ്പുൽ കൃഷി 3 ഏക്കർ, കിണർ റീചാർജ് 19 എണ്ണം ശുചിത്വ കേരളത്തിന്റെ ഭാഗമായുള്ള കമ്പോസ്റ്റ്പിറ്റ് നിർമ്മാണം 85 എണ്ണം, സോക്പിറ്റ് 103 എണ്ണം എന്നിവയാണ് വ്യക്തിഗത ആനുകൂല്യങ്ങളുടെ ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഉഴുവൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് നൽകിയ സേവനങ്ങൾ.

പൊതു പ്രവൃത്തികളായ റോഡ് നിർമ്മാണത്തിൽ വിവിധ മണ്റോഡുകൾ ഇന്റർലോക് അല്ലെങ്കിൽ കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി.പൊതു പ്രവൃത്തികളായ കല്ലിടുക്കി അംഗൻവാടി നിർമ്മാണം, അമൃത് സരോവർ പദ്ധതിയിൽ ചിറയിൽ കുളം പുനരുദ്ധാരണം , മോനിപ്പള്ളി ടേക്ക് എ ബ്രേക്ക്‌ പദ്ധതിയുടെ പൂന്തോട്ടം നിർമ്മാണം എന്നിവയും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ നേട്ടങ്ങളാണ്.

തൊഴിലുറപ്പ് പദ്ധതിക്കു നേതൃത്വം നൽകുന്ന എഞ്ചിനീയർ ഹേമന്ത് ഹരിദാസ്, ജിജി ബി, ദീപ വിജയകുമാർ ആവശ്യമായ പിന്തുണ നൽകിവരുന്ന ജോണിസ് പി സ്റ്റീഫൻ, എലിയമ്മ കുരുവിള ഉൾപ്പെടെ ഉള്ള പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി സുനിൽ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ ഉൾപ്പെടെ ഉള്ള ജീവനക്കാർ, ഉഴവൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നതായും ദാരിദ്ര്യ ലഘൂകരണം ജില്ലാ പ്രൊജക്റ്റ്‌ ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു.

Leave a Reply

Your email address will not be published.