മുൻ മന്ത്രിയും കേരള കോൺഗ്രസ്സ് നേതാവുമായിരുന്ന സി.എഫ്. തോമസ് ഏവർക്കും മാതൃകയായിരുന്ന പൊതുപ്രവർത്തകനായിരുന്നുവെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.
സി.എഫ്. തോമസിൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദീർഘനാളുകൾ ചങ്ങനാശ്ശേരി എംഎൽഎ ആയിരുന്ന സി.എഫ്. കേരള കോൺഗ്രസ്സിൻ്റെ ഉന്നത പദവികൾ വഹിച്ചതോടൊപ്പം മന്ത്രിയായിരുന്ന കാലഘട്ടത്തിൽ കേരളത്തിന്റെ വികസനത്തിൽ തന്റെതായ സംഭാവനകളും നൽകിയിട്ടുണ്ടെന്നും ഉണ്ണിയാടൻ പറഞ്ഞു.

നിയോജക മണ്ഡലം ചെയർമാൻ റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ ജോയി എടാട്ടുകാരൻ, ഡേവിസ് പാറേക്കാട്ട്, സണ്ണി പാവർട്ടി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ പീറ്റർ പാറേക്കാട്ട് , ജോൺ മുണ്ടൻമാണി, സജി റാഫേൽ, ജില്ലാ ഭാരവാഹികളായ പി.ടി.ജോർജ്, സിജോയ് തോമസ്, എം.കെ.സേതുമാധവൻ, ഷൈനി ജോജോ, മാഗി വിൻസെൻ്റ്, കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, തുഷാര ഷിജിൻ, അജിത സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.